spot_imgspot_imgspot_img

പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു

Date:

പാലക്കാട്: നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു.

1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്. വാസന്തിയും ലക്ഷ്മി പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് പൈപ്പ്‌ലൈന്‍ ചോര്‍ച്ച; നാലുദിവസം വെള്ളം പൂര്‍ണമായും മുടങ്ങും

തിരുവനന്തപുരം: കുടിവെള്ള വിതരണ പൈപ്പ്‌ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ അടുത്ത...

കോവളത്ത് റഷ്യന്‍ ബാലന് തെരുവുനായയുടെ കടിയേറ്റു; 13കാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ വിനോദ സഞ്ചാരിയായ റഷ്യന്‍ ബാലന് തെരുവുനായയുടെ...

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഉത്സവം മാര്‍ച്ച് 23ന് കൊടിയേറും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി

സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മീനമാസ പൂജകള്‍ക്കായി നട തുറന്നു. ശനിയാഴ്ച വൈകുന്നേരം...

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ്...
Telegram
WhatsApp