spot_imgspot_imgspot_img

വിജയ് മർച്ചൻ്റ് ട്രോഫി: അന്ധ്ര ആറിന് 232 റൺസെന്ന നിലയിൽ

Date:

ലഖ്നൌ : വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്രയ്ക്ക് ആറ് വിക്കറ്റ് നഷ്ടം. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആന്ധ്ര ആറ് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെന്ന നിലയിലാണ്.

ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തി ബൌളർമാർ കേരളത്തിന് മികച്ച തുടക്കം നല്കിയെങ്കിലും ആ മുൻതൂക്കം നിലനിർത്താനായില്ല. ഓപ്പണർ സമന്യു ദത്തയെ ദേവഗിരിയും തുടർന്നെത്തിയ ഭാനു ശ്രീഹർഷയെ അബ്ദുൾ ബാസിത്തുമാണ് പുറത്താക്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ദേവ പ്രമോദും ഹർഷാ സായ് സാത്വികും ചേർന്ന 78 റൺസ് കൂട്ടുകെട്ട് ആന്ധ്രയ്ക്ക് തുണയായി.

ഹർഷ സായ് 53 റൺസെടുത്ത് പുറത്തായെങ്കിലും ദേവപ്രമോദും രോഹൻ ഗണപതിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി.ദേവപ്രമോദ് 45ഉം രോഹൻ ഗണപതി 73ഉം റൺസെടുത്തു. തുടർന്നെത്തിയ ശശാങ്ക് റെഡ്ഡി 26 റൺസെടുത്ത് തോമസ് മാത്യുവിൻ്റെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ ഗൌതം ആര്യയും നാഗ സായ് ചരണുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി ദേവഹിരി, അബ്ദുൾ ബാസിദ്, തോമസ് മാത്യു , അർജുൻ ഹരി എന്നിർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...
Telegram
WhatsApp