spot_imgspot_imgspot_img

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി

Date:

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവിയോടെ തുടക്കം. 62 റൺസിനാണ് ബറോഡ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല്‍പ്പത്തിയാറാം ഓവറിൽ 341 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബറോഡയെ ബാറ്റിങ്ങിനയച്ച കേരളത്തിൻ്റെ തീരുമാനം പിഴച്ചു. 10 റൺസെടുത്ത ശാശ്വത് റാവത്തിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തുടർന്നെത്തിയ ബറോഡ ബാറ്റർമാരെല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. രണ്ടാം വിക്കറ്റിൽ എൻ എ രഥ്വയും പി എസ് കോഹ്ലിയും ചേർന്ന് തകർത്തടിച്ച് മുന്നേറി.

രഥ്വ 99 പന്തിൽ നിന്ന് 136 റൺസെടുത്തപ്പോൾ പി എസ് കോഹ്ലി 72 റൺസെടുത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ കൃണാൾ പാണ്ഡെയുടെയും വിഷ്ണു സോളങ്കിയുടെയും ഭാനു പനിയയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ബറോഡയുടെ സ്കോർ 400 കടത്തിയത്. കൃണാൾ പാണ്ഡ്യ 54 പന്തിൽ നിന്ന് 80റൺസുമായും ഭാനു പനിയ 15 പന്തിൽനിന്ന് 37 റൺസുമായും പുറത്താകാതെ നിന്നു. വിഷ്ണു സോളങ്കി 25 പന്തിൽ നിന്ന് 46 റൺസെടുത്തു.

കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ഏദൻ ആപ്പിൾ ടോം, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും അരങ്ങേറ്റ മത്സരം കളിക്കുന്ന അഹ്മദ് ഇമ്രാനും മികച്ച തുടക്കം തന്നെ നല്കി. രോഹൻ കുന്നുമ്മൽ 65ഉം അഹ്മദ് ഇമ്രാൻ 51ഉം റൺസെടുത്തു.

ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 113 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർന്നെത്തിയവരിൽ മൊഹമ്മദ് അസറുദ്ദീന് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത്. അസറുദ്ദീൻ 58 പന്തിൽ 104 റൺസെടുത്തു. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീൻ്റെ ഇന്നിങ്സ്. ഷോൺ റോജർ 27ഉം ഷറഫുദ്ദീൻ 21ഉം റൺസെടുത്തു. ബറോഡയ്ക്ക് വേണ്ടി രാജ് ലിമ്പാനി, എ എം സിങ്, എൻ എ രഥ്വ, കൃണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp