തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. നിലവിലെ ഗവർണറായ ആരിഫ് മുഹമ്മദ് ഖാനു പകരം ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും.
നിലവിൽ ബീഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേകർ. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകും. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ച വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍.