
തിരുവനന്തപുരം: കേരള സായുധ വനിതാ പോലീസ് ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ താഴെ പറയുന്ന ക്യാമ്പ് ഫോളോവർ തസ്തികകളിൽ ജോലിക്കാരെ ആവശ്യമുണ്ട്.
ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്വീപ്പർ സാനിറ്റേഷൻ വർക്കർ കാറ്റഗറിയിൽ 14 ഒഴുവുകളും ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക് കാറ്റഗറിയിൽ 5 ഒഴിവും ക്യാമ്പ് ഫോളോവർ തസ്തികയിൽ ധോബി കാറ്റഗറിയിൽ ഒരു ഒഴിവുമാണ് ഉള്ളത്.
അപേക്ഷകർ കമാണ്ടന്റ്, കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ മേനംകുളം എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതും അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗമാണെങ്കിൽ അത് തെളിയിക്കുന്ന രേഖ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. അഭിമുഖം ജനുവരി നാലാം തീയതി വനിതാ ബറ്റാലിയൻ ആസ്ഥാനത്തു വെച്ച് നടത്തുമെന്ന് മേനംകുളം കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ കമാണ്ടന്റ് അറിയിച്ചു.


