spot_imgspot_imgspot_img

വിജയ് മർച്ചൻ്റ് ട്രോഫി: മധ്യപ്രദേശിനോട് ലീഡ് വഴങ്ങി കേരളം

Date:

ലക്‌നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് 30 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 121 റൺസിന് അവസാനിച്ചു. കളി നിർത്തുമ്പോൾ മധ്യപ്രദേശ് രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 144 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെ ഓൾ റൌണ്ട് മികവാണ് മധ്യപ്രദേശിന് കരുത്തായത്.

മൂന്ന് വിക്കറ്റിന് 19 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ആറ് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് ക്യാപ്റ്റൻ ഇഷാൻ രാജിൻ്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ഒരറ്റത്ത് ചെറുത്ത് നിന്ന ജൊഹാൻ ജിക്കുപാലിൻ്റെ പ്രകടനമാണ് കേരളത്തെ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 38 റൺസെടുത്ത ജൊഹാനും പത്ത് റൺസെടുത്ത ഗൌതം പ്രജോദും മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റെടുത്ത യഷ് വർധൻ സിങ് ചൌഹാനാണ് മധ്യപ്രദേശ് ബൌളിങ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിൻ്റെ ആദ്യ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ യഷ് വർധൻ സിങ്ങും കനിഷ്ക് ഗൌതമും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മധ്യപ്രദേശിനെ കരകയറ്റി. കളി നിർത്തുമ്പോൾ യഷ് വർധൻ സിങ് ചൌഹാൻ 74 റൺസോടെയും കനിഷ്ക് ഗൌതം 43 റൺസോടെയും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി തോമസ് മാത്യു രണ്ട് വിക്കറ്റ് വീഴ്ത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp