spot_imgspot_imgspot_img

ക്ലീൻ ഗ്രീൻ കലോത്സവം

Date:

തിരുവനന്തപുരം: പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന വലിച്ചെറിയൽ ഏതാണ്ട് പൂർണമായും ഒഴിവായ ക്ലീൻ-ഗ്രീൻ കലോത്സവമായി മാറുകയാണ് തിരുവനനന്തപുരത്തെ 63-ാ മത് സ്‌കൂൾ കലോത്സവം.

35 ബോട്ടിൽ ബൂത്തുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള 300 ബിന്നുകൾ, പേപ്പർ വേസ്റ്റിനുള്ള 300 ചെറിയ ബിന്നുകൾ, സാനിറ്ററി വേസ്റ്റിനുള്ള 100 ബിന്നുകൾ, 26 ബോധവത്കരണ ബോർഡുകൾ എന്നിവ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലും പുത്തരിക്കണ്ടത്തും രണ്ട് സ്റ്റാളുകളും പ്രവർത്തിക്കുന്നു.

കോർപ്പറേഷനിലെ ഹരിത കർമ്മസേനാംഗങ്ങൾക്കു പുറമേ 55 എൻ.എസ്.എസ്. വോളണ്ടിയർമാരും ശുചിത്വം ഉറപ്പാക്കാൻ വിവിധ വേദികളിലുണ്ട്. ഇതുവരെയായി 17,200.6 കിലോ ജൈവ മാലിന്യവും 2812 കിലോ അജൈവ മാലിന്യവും 64.6 കിലോ മെഡിക്കൽ മാലിന്യവും ശേഖരിച്ചു.

ജലസംസ്‌കരണത്തിനും ശാസ്ത്രീയമാർഗ്ഗം

സ്‌കൂൾ കലോത്സവ ഭക്ഷണശാലയിൽ നിന്നുള്ള മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സജ്ജീകരണമൊരുക്കി നഗരസഭയും ശുചിത്വ മിഷനും.

സംസ്‌കരണത്തിന് ഉപയോഗിക്കുന്ന മൊബൈൽ യൂണിറ്റിന് 60000 ലിറ്റർ മലിനജലം ഒരു ദിവസം ശുദ്ധീകരിച്ച് പുറംതള്ളുന്നതിന് കഴിയും. ഭക്ഷണശാലയിൽ നിന്നും പുറത്തേക്ക് വരുന്ന മലിനജലം ഒരു ഓയിൽ/ഗ്രീസ് ട്രാപ്പിലൂടെ എണ്ണയും മെഴുക്കുമൊക്കെ വേർതിരിഞ്ഞ് മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ ഖര/ജല തരംതിരിക്കൽ യൂണിറ്റിലേയ്ക്ക് എത്തിക്കുന്നു. ഖരമാലിന്യങ്ങൾ ഇവിടെ വേർതിരിക്കപ്പെടും.

മലിനജലത്തെ സാൻഡ് ഫിൽറ്റർ, കാർബൺ ഫിൽറ്റർ, മൈക്രോ ഫിൽറ്റർ, അൾട്രാഫിൽറ്റർ എന്നിങ്ങനെ ഫിൽട്രേഷൻ പ്രക്രിയകളിലൂടെ കടത്തിവിട്ട് ക്ലോറിൻ ശുചീകരണവും കഴിഞ്ഞ് പുറത്തേക്ക് ഒഴുക്കും. ശുദ്ധീകരിച്ച ജലത്തിൽ ദോഷകരമായ അണുക്കളോ, ദുർഗന്ധമോ ഉണ്ടാവില്ല. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയാണ് ജലസംസ്കരണത്തിന്റെ ചുമതല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp