spot_imgspot_imgspot_img

‘മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ബോബി ചെമ്മണൂർ

Date:

കൊച്ചി: തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. അശ്ലീല അധിക്ഷേപത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് നടി ഹണിറോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

നടിയോട് മാപ്പു പറയുമോ എന്ന് മാധ്യമങ്ങൾ ബോബി ചെമ്മണൂരിനോട് ചോദിച്ചിരുന്നു. എന്നാൽ താൻ മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നടി ഹണി റോസ് നൽകിയ ലൈം​ഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.

ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണെന്നും പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വൈദ്യപരിശോധന നടത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp