spot_imgspot_imgspot_img

പ്രതിധ്വനി -ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന് തുടക്കമായി

Date:

തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി. ‘പ്രതിധ്വനി-ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്’ (ടിപിഎല്‍) ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ടെക്കികളുടെ വിശ്രമരഹിത തൊഴിലിനിടയില്‍ വിനോദം അനിവാര്യമാണ്. അക്കാര്യം തിരിച്ചറിഞ്ഞുള്ള പ്രതിധ്വനിയുടെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.

ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഫേവറിറ്റ്സ് ഹോംസുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ മുഖ്യാതിഥിയായ മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വി.എ. ജഗദീഷിന്‍റെ പന്ത് നേരിട്ട് കൊണ്ട് മന്ത്രി ബാറ്റ് ചെയ്തത് ടെക്കികള്‍ക്ക് കൗതുകക്കാഴ്ചയായി.

പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ടൂര്‍ണമെന്‍റിന്‍റെ ടൈറ്റില്‍ സ്പോണ്‍സറായ ഫേവറിറ്റ് ഹോംസ് പ്രതിനിധികളായ മേരീ ലീന, ഫര്‍ഹീന്‍, അര്‍ജുന്‍, ടെക്നോപാര്‍ക്ക് എജിഎം-അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഐആര്‍ അഭിലാഷ് ഡി എസ്, പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

3000 ലധികം ഐടി ജീവനക്കാരാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 165 ടീമുകളുടെ 350 ലധികം മാച്ചുകള്‍ 5 മാസം നീണ്ടു നില്‍ക്കുന്നതാണ്. ഉദ്ഘാടനച്ചടങ്ങിനു ശേഷം നിലവിലെ ചാമ്പ്യന്‍മാരായ എച്ച് ആന്‍റ് ആര്‍ ബ്ലോക്കും വിവിധ കമ്പനികളുടെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന ‘പ്രതിധ്വനി ഇലവനുമായി’ നടന്ന പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തില്‍ പ്രതിധ്വനി ഇലവന്‍ വിജയിച്ചു.

പങ്കെടുക്കുന്ന ഐടി ജീവനക്കാരുടേയും മത്സരങ്ങളുടേയും എണ്ണക്കൂടുതല്‍ കൊണ്ട് 2001-ല്‍ ആരംഭിച്ച ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ശ്രദ്ധേയമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...
Telegram
WhatsApp