spot_imgspot_img

തിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമാണ് മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ കെഎസ്ആർടിസി കൗണ്ടർ തകർന്നു. മതിൽ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടി. ഇതിനാൽ വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ആമയിഴഞ്ചാൽ തോടിന് സമീപമുള്ള ഓർഡിനറി ബസ് സ്റ്റേഷനിലേക്കാണ് പിൻഭാഗത്തെ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ ഇടിഞ്ഞു വീണത്.
മതിലിനു ബലക്ഷയം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മതിലിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയ്ക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നു.  എന്നാൽ യാതൊരും മറുപടിയും ഉണ്ടായില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കശ്മീർ ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നാട്ടിലേക്ക്

കശ്മീരിലെ പെഹൽഗാമിൽ ഉണ്ടായ ഭീകരമാണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി...

കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും നേവി-ഐ ബി ഉദ്യോഗസ്ഥരും

ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

എം സി എഫ് കത്തി നശിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിലെ എം സി എഫ് കത്തി നശിച്ചു. ചിറയിൻകീഴ് അഴൂർ...

ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം, കൂറ്റൻ സ്കോ‍‍‍ർ മറികടന്നുള്ള വിജയം നാല് വിക്കറ്റിന്

ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ...
Telegram
WhatsApp