spot_imgspot_img

സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നുവെന്ന് ഗവർണർ രാജന്ദ്ര ആര്‍ലേക്കര്‍; പുതിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം

Date:

തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഗവർണർ രാജന്ദ്ര ആര്‍ലേക്കറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവർണർ പറഞ്ഞു.

ഡിജിറ്റല്‍ വേര്‍തിരിവ് കുറയ്ക്കുമെന്നും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മാത്രമല്ല വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു.

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജിഎസ്‍ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്‍റുകള്‍ കുറഞ്ഞതും പ്രതിസന്ധിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി...

കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും...

ഹൈബ്രിഡ് കഞ്ചാവ് കേസ്; കുറ്റപത്രത്തിൽ മൂന്ന് പേർ പ്രതികൾ

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു. ഒന്നാം...
Telegram
WhatsApp