തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നടന്ന ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് പോലീസിന്റെ പിടിയിലായത്.
അമിതവേഗതയിൽ പെട്ടെന്ന് വെട്ടിത്തിരിക്കാൻ നോക്കിയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. നിയന്ത്രണം നഷ്ടമായപ്പോൾ ബസ് റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർക്കും ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് കണ്ണിന്റെ പുരികത്താണ് പരിക്കേറ്റത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു.