തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാ വിധി മാറ്റി. കേസിൽ ഇന്ന് ശിക്ഷ വിധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വാദ പ്രതിവാദങ്ങൾക്ക് ശേഷം ശിക്ഷ വിധി തിങ്കളാഴ്ചത്തോയ്ക്ക് മാറ്റുകയായിരുന്നു.
അതെ സമയം ശിക്ഷയിൽ ഇളവ് നൽകണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. കത്തിലൂടെയാണ് ഗ്രീഷ്മ തന്റെ ഭാഗം വ്യക്തമാക്കിയത്. തനിക്ക് പഠിക്കണമെന്നും തന്റെ പ്രായം 24 വയസാണെന്നും കോടതിക്ക് കൈമാറിയ കത്തിൽ ഗ്രീഷ്മ പറയുന്നു.
എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമെന്നായിരുന്നു പ്രോസിക്യുഷൻ്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രതി സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നും ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നുമാണ് പ്രോസിക്യുഷൻ്റെ വാദിച്ചത്.