spot_imgspot_img

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾക്ക് സോഷ്യൽ മീഡിയയുടെ പങ്ക് നിർണായകം : വിസ്‌ഡം

Date:

തിരുവനന്തപുരം : ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾക്ക് വാർത്തമാനകാലത്ത് സോഷ്യൽ മീഡിയയുടെ പങ്ക് അതിനിർണായകമാണെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി എം.ഇ.എസ്സ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 23 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വിസ്‌ഡം ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചത്.

തിരുവനന്തപുരം സലഫി മസ്ജിദ് മുൻ ഇമാം മുജാഹിദ് ബാലുശ്ശേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് അധ്യക്ഷനായി. വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അർശദ് അൽഹികമി താനൂർ മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, ട്രഷറർ അബ്ദുള്ള കേശവദാസപുരം, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ മൂസ കരിച്ചാറ, പ്രൊഫ.അബ്ദുറഷീദ്, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, മനാഫ് പാലാംകോണം, മാഹീൻകുട്ടി, ഷഹീർ വലിയവിള എന്നിവർ സംസാരിച്ചു.

വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ നന്ദിയും പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹിസ്റ്ററിയിൽ പി. എച്ച്. ഡി

ഹിസ്റ്ററിയിൽ പി. എച്ച്. ഡി നേടിയ (കേരള സർവകലാശാല) ദർശന എൽ,...

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

കെട്ടിടത്തിന് തീപിടിച്ച് 17 മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ...

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ...
Telegram
WhatsApp