തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വിതുരയിലാണ് സംഭവം. ആക്രമണത്തിൽ ശിവാനന്ദൻ കാണി (46) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആദ്യം വിതുര ആശുപത്രിയിൽ കൊണ്ടുപോകുകയും തുടർന്ന് അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഇന്ന് പുലർച്ചെ വിതുര തലത്തുത്തക്കാവിൽ വച്ചാണ് സംഭവം നടന്നത്. കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആക്രമണത്തിൽ ശിവാനന്ദന് നട്ടെല്ലിനേറ്റ ഗുരുതരമായി പരിക്കേറ്റു.