spot_imgspot_imgspot_img

കഠിനംകുളം കൊലപാതക കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

Date:

തിരുവനന്തപുരം: കഠിനംകുളം കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്ന് സ്കൂട്ടർ അന്വേഷണസംഘം കണ്ടെത്തിയത്.

പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ. റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്കൂട്ടർ കഠിനംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് വാഹനം തുറന്നു പരിശോധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്ന് പ്രതി പെരുമാതുറയിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വീട് വാടകയ്‌ക്കെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം ഈ വീട്ടിൽ നിന്ന് പുറത്തുപോയ പ്രതി പിന്നെ തിരിച്ചുവന്നിട്ടില്ല. ഈ വീടും പോലീസ് ഇന്ന് തുറന്ന് പരിശോധിക്കും.

അതെ സമയം യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് മൃതദേഹം വെഞ്ഞാറമൂട്ടിലെ വസതിയിൽ സംസ്കരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പ്രതിയെ കണ്ടെത്തുന്നതിനായി നാല് സംഘങ്ങളായിട്ടാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം റൂറൽ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം , ആറ്റിങ്ങൽ DySPയുടെ നേതൃത്വത്തിലുള്ള സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം, ചിറയിൻകീഴ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം എന്നിവർ ചേർന്നാണ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും ക്ഷേത്രം പൂജാരിയുമായ രാജീവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp