spot_imgspot_img

‘എന്റെ ഭൂമി’ സർവേ പദ്ധതി രാജ്യത്തിന് മാതൃക : മന്ത്രി കെ രാജൻ

Date:

spot_img

തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺസൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

അതോടൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർവേ ഡയറക്ടറേറ്റിൽ കേന്ദ്രീകൃത മോണിറ്ററിങ് കൺട്രോൾ സെന്ററുമുണ്ട്’. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ കേരളത്തിന്റെ സർവേ മോണിറ്ററിങ് സംവിധാനങ്ങൾ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചത് സന്തോഷകരമാണ്. കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പ് ആസാം സംസ്ഥാനത്തിന് സർവ്വേയുമായി ബന്ധപ്പെട്ട സഹായങ്ങളും ഐ ടി സൊലൂഷ്യനുകളും നല്കാൻ കേരളത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും ഭൂവിനിയോഗത്തിലും ഡിജിറ്റൽ സർവേ മേഖലയിലുമുള്ള കേരളത്തിന്റെ നേതൃത്വം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സർവേ ഡയറക്ടർ സീറാം സാംബശിവ റാവു അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുച്ചേരി ജില്ലാ കളക്ടറും റവന്യു സ്പെഷ്യൽ സെക്രട്ടറിയുമായ എ കുലോത്തുങ്കൻ, പുതുച്ചേരി സർവേ ഡയറക്ടർ സി സെന്തിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

പുതുച്ചേരി സർവേ വകുപ്പിൽ നിന്നുള്ള 30 ഉദ്യോഗസ്ഥർക്ക് വേണ്ടി ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് സംഘടപ്പിച്ചിരിക്കുന്നത്. സമഗ്ര ഇന്റഗ്രേറ്റഡ് പോർട്ടലായ എന്റെ ഭൂമി പദ്ധതിയുടെ പ്രവർത്തനങ്ങൾ, സാങ്കേതിക വികസനങ്ങൾ, നടപ്പിലാക്കിയിട്ടുള്ള നവീന മാതൃകകൾ തുടങ്ങിയവ പരിശീലന പരിപാടിയിൽ വിശദീകരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട...

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

വയനാട്: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. വനംവകുപ്പ് താൽക്കാലിക...

കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ 74 ബിയര്‍ വൈന്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കിയതിനു പിന്നിൽ വൻ അഴിമതി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് ഒയാസിസ് എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി ഡിസ്റ്റിലറി അനുവദിച്ചതിന് പിന്നാലെ...

വനിതാ ദിനത്തിനകം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: 2025 മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക്...
Telegram
WhatsApp