spot_imgspot_imgspot_img

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു

Date:

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ 2:30 യോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. എന്നാൽ ഇത് കാലപ്പഴക്കം ഉള്ള മുറിവുകളാണെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം നടത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ കഴിയു.

വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ചത്തത് പെൺകടുവ ആണെന്നാണ് വിവരം.കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. അതിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഇതോടെ പഞ്ചാരക്കൊല്ലി മേഖലയിൽ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു. എന്നാൽ വയനാട്ടില്‍ രണ്ട് ദിവസം കൂടി പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള ദൗത്യം തുടരുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp