spot_imgspot_imgspot_img

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു: മന്ത്രി ജി ആർ അനിൽ

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂർണ്ണമായും പിൻവലിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതൽ 15 തീയതിക്കുള്ളിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റേഷൻ വ്യാപാരികളുടെ കമ്മീഷൻ പരിഷ്‌ക്കരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ തുടങ്ങും. അർഹമായ വർധനവ് വേഗത്തിൽ നടപ്പിലാക്കും. അഞ്ച് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ വ്യാപാരികൾ തീരുമാനങ്ങൾ അംഗീകരിച്ചു. ഇന്ന് വൈകിട്ട് തന്നെ സാധ്യമായ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. നാളെ രാവിലെ മുതൽ എല്ലാ റേഷൻ കടകളും പ്രവർത്തിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പതിനെട്ടോളം നിർദ്ദേശങ്ങൾ അംഗീകരിച്ചു മുന്നോട്ടുപോകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സാമ്പത്തികകാര്യങ്ങൾ ഉൾപ്പെടുന്ന വ്യാപാരികളുടെ ആവശ്യങ്ങൾ പ്രായോഗികതകൂടി ചർച്ച ചെയ്ത് നടപടി സ്വീകരിക്കും. റേഷൻ കടകളുടെ വരുമാനം വർധിപ്പിക്കുന്നതിന് പൊതുമേഖലാസ്ഥാപനങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കുന്ന കെ സ്റ്റോറുകളായി മാറ്റുന്നത് ഉൾപ്പടെ വ്യാപാരികളെ സഹായിക്കുന്ന നിരവധി തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സിവിൽ സപ്ലൈസ് കമ്മീഷണർ മുകുന്ദ് ടാക്കൂർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, റേഷൻ കോർഡിനേഷൻ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, മുഹമ്മദലി, മോഹനൻപിള്ള, ജി. കൃഷ്ണപ്രസാദ്, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, കാടാമ്പുഴ മൂസ, ശശിധരൻ, കെ.ഇ.ആർ.എഫ് (എ.ഐ.റ്റി.യു.സി) വർക്കിംഗ് പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ, മീനാങ്കൽ സന്തോഷ് എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp