spot_imgspot_imgspot_img

കഠിനംകുളം കൊലപാതകം; ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നു

Date:

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപതാക കേസിലെ പ്രതി ജോൺസനെ തിരുവനന്തപുരത്തെത്തിച്ചു. പ്രതി ജോൺസൻ്റെ മൊഴി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ച് ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാല്‍ എസ്. ആതിരയും ജോണ്‍സനും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ഇടാറുണ്ട്. ഒരേ ഗ്രൂപ്പിൽ റീൽ ഇട്ടാണ് ഇരുവരും ആദ്യം പരിചയത്തിലാകുന്നത്.

തുടർന്ന് ഇവരുടെ ബന്ധം വളരുകയായിരുന്നു. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി ഡിവൈഎസ്പി പറഞ്ഞു. എന്നാൽ വീട്ടിലേക്ക് കൂടെ ചെല്ലണമെന്ന് ജോണ്‍സന്‍ ആവശ്യപ്പെട്ടെങ്കിലും ആതിര പോകാന്‍ തയ്യാറായില്ല. കുഞ്ഞിനെ ഉപേക്ഷിച്ച് ആതിര വരില്ലെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മാത്രമല്ല ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. കുടുംബം ആതിരയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ജോൺസൻ മൊഴി നല്കിയിരിയ്ക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വെള്ളറടയിൽ ഏഴര കിലോ ലഹരി വസ്തുമായി യുവാവ് പിടിയിൽ

ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആര്യനാട്...

‘പട നയിച്ചവൻ നാടു നയിക്കും’; തൊടുപുഴയിൽ വി ഡി സതീശനു വേണ്ടി കൂറ്റൻ ഫ്ലക്സ്

ഇടുക്കി: ഇലക്ഷൻ ഫലപ്രഖ്യാപനം വരാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ...

പണം മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത. ആറാം...

നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യന്റെ മരണം: കോളേജിനെതിരെ ആരോപണവുമായി ആദിത്യന്റെ അച്ഛൻ

തിരുവനന്തപുരം: നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യൻ മരിച്ച സംഭവത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണം...
Telegram
WhatsApp