ഡൽഹി: മഹാകുംഭമേളയിലെ അപകടത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരിപാടിയ്ക്കായി ചെയ്ത സജ്ജീകരണങ്ങള്‍ കൃത്യമായിരുന്നുവെന്നും എന്നാൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദിത്യനാഥ് പറയുന്നത്.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചത്. നാല്പതോളം പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഏറെയും സ്ത്രീകളാണ്. പലരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതെ സമയം സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണമെന്നാണ് മല്ലികാർജുൻ ഖർഗെ പറയുന്നത്. കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.