spot_imgspot_imgspot_img

ടേബിള്‍ ടെന്നീസിലും ചുവടുവച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

Date:

തിരുവനന്തപുരം: കായിക മേഖലയിലേയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ചുവടുവയ്പുമായി ടേബിള്‍ ടെന്നീസ് പരിശീലനത്തിന് തുടക്കം കുറിച്ചു. കായികതാരം കെ.എം ബീനാമോള്‍ ഭിന്നശേഷിക്കാരുടെ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസ്സുകാരനായ ആരോണ്‍ അജിത്തിനോടൊപ്പം ടേബിള്‍ ടെന്നീസ് കളിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാരാലിംപിക്‌സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുപ്പിക്കുന്നതിന് ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്.

കായിക മേഖലയിലും ഭിന്നശേഷിക്കാര്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുത്ത് രാജ്യത്തിന് അഭിമാനമാകണമെന്ന് ബീനാമോള്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഇതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബീനാമോള്‍ ആരോണ്‍ അജിത്തിനെ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. സെന്ററില്‍ നിന്നും പിരിഞ്ഞുപോകുന്ന ജീവനക്കാരായ ഡോ.അഷ്‌ലി മോണിക്ക, അഭിമന്യു എന്നിവര്‍ക്കും മെമെന്റോ നല്‍കി. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ സ്വാഗതവും മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ നന്ദിയും പറഞ്ഞു.

കുട്ടികളുടെ കായിക പരിശീലനത്തിന് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ജിബ്രാള്‍ട്ടര്‍ സ്വദേശി ജോയല്‍ റിച്ചാര്‍ഡ് വില്യംസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ പരിശീലനം നല്‍കി വരികയാണ്. ഇതിന് പുറമെ അത്‌ലെറ്റ്, ഫുട്‌ബോള്‍, ചെസ്, തായ്‌ക്കൊണ്ടോ തുടങ്ങിയ ഇനങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp