spot_imgspot_imgspot_img

അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

Date:

തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആ മകൻ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉൾക്കൊള്ളുകയാണ്.

കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങൾ അങ്കണവാടി വഴി നൽകുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നൽകുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ അങ്കണവാടികളിൽ പലതരം ഭക്ഷണങ്ങൾ നൽകുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാർക്കും മന്ത്രി സ്നേഹാഭിവാദ്യങ്ങൾ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓപ്പറേഷന്‍ ഡി-ഹണ്ട്; 36 പേര്‍ അറസ്റ്റില്‍; പരിശോധനയ്ക്ക് വിധേയമാക്കിയത് 1,333 പേരെ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 36 പേരെ...

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം; മകനെ കസ്റ്റഡിയിലെടുത്തു; അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വൃദ്ധയായ അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു....

സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍...

രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും....
Telegram
WhatsApp