spot_imgspot_imgspot_img

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്

Date:

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് വൻ അപകടം. അരയിടത്ത് പാലത്താണ് അപകടം നടന്നത്. അപകടത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ഇതിൽ സ്കൂൾ കുട്ടികളും ഉണ്ട്.

മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറി‍ഞ്ഞത്. വൈകീട്ട് 4.10 ഓടെയാണ് അപകടം നടന്നത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിഞ്ഞാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബസ് അമിത വേഗതയിലായിരുന്നു.

തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് എടുത്ത് മാറ്റിയാണ് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...
Telegram
WhatsApp