spot_imgspot_imgspot_img

കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയില്‍

Date:

ബംഗളൂരു: കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ബി എസ് സി നഴ്സിങ്‌ വിദ്യാർത്ഥി അനാമിക ( 19) ആണ് മരിച്ചത്. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളജിലെ വിദ്യാർഥിയാണ് അനാമിക.

ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി അനാമിക ആഹാരം കഴിക്കാൻ വന്നിരുന്നില്ല. തുടർന്ന് സഹപാഠികൾ അനാമികയുടെ മുറിയിൽ നോക്കിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp