
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അടിസ്ഥാന പ്രശനങ്ങൾക്കുള്ള ഒരു നടപടിയും ബജറ്റില്‍ ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തികപ്രതിസന്ധി ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശനങ്ങൾക്കുള്ള ഒരു നടപടിയും ഇല്ലെന്നും ബജറ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ എല്ലാം കേന്ദ്രാവിഷകൃത പദ്ധതികളാണെന്നും കേന്ദ്രഅവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റിൽ ഉടനീളം ധനമന്ത്രി പറഞ്ഞതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.


