
കൊച്ചി: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഇ ഡി റെയ്‌ഡ് നടത്തുന്നു. സംസ്ഥാനത്തൊട്ടാകെ 12 സ്ഥലങ്ങളിലാണ് നിലവിൽ റെയ്‌ഡ് നടക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ശാസ്ത്മംഗലത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. കൂടാതെ ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്.
കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. അതിനാൽ അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്. നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. ലാലി വിൻസെൻ്റ് കേസിൽ ഏഴാം പ്രതിയാണ്.


