
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. നരുവാമൂട് ചിന്മയ സ്കൂളിലെ വിദ്യാർഥിയാണ്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അലോകിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും കാലിലും നീല നിറത്തില്‍ പാടുകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഷോക്കേറ്റാകാം മരിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.


