spot_imgspot_imgspot_img

ഡാമിന് പിന്നിൽ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു

Date:

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഏകദേശം അൻപതോളം പേർ സംഭവം നടന്ന സമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നിരവധിപേർ തുരങ്കത്തിൽ നിന്ന് പുറത്തുകടന്നു. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.

തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp