
തിരുവനന്തപുരം: മാർച്ച് 15, 16 തീയതികളിൽ മേനംകുളത്തു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം മേനംകുളം ദേശസേവിനി ഗ്രന്ഥശാല ഹാളിൽ നടന്നു. മേനംകുളം യൂണിറ്റ് പ്രസിഡണ്ട് സഹദേവൻ.വി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.
യോഗത്തിൽ ജെ. വിനയകുമാറിനെ ചെയർമാനായും, ഗോപാലകൃഷ്ണൻ നായരെ കൺവീനറായും, ശരത് എസ്. ആർ-നെ വൈസ് ചെയർമാനായും, രാജശേഖരൻ എസ്-നെ ജോയിന്റ് കൺവീനറായും അനുബന്ധ പരിപാടികൾക്ക് അജയകുമാറിനെയും, പ്രചാരണത്തിനായി സജു സത്യൻ എസ്.വിയെയും തിരഞ്ഞെടുത്തു. ബാബുക്കുട്ടൻ.എസ്, ദേവപാലൻ. ഡി , ശ്രീകുമാർ.എസ് തുടങ്ങിയവർ സംസാരിച്ചു.


