
തിരുവനന്തപുരം: ജാഗ്രതാ സമിതിയുടെയും കലാ നികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റെസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണിയാപുരം പള്ളിനട ജംഗ്ഷനിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് നടത്തി. 101 പേരടങ്ങുന്ന ജാഗ്രതാ സേനാ സമിതിക്ക് രൂപം നൽകി ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുവാനും, അവർക്ക് ചികിത്സ ആവശ്യമെങ്കിൽ ചികിത്സ നൽകുവാനും, വിൽപനകാരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് നിയമത്തിനു മുന്നിൽ എത്തിക്കുവാനും തീരുമാനിച്ചതായി ജാഗ്രതാ സമിതി ചെയർമാൻ എം.എ.ലത്തീഫ് അറിയിച്ചു.
ജാഗ്രതാ സദസ്സ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷിബു പി.എൽ ഉദ്ഘാടനം ചെയ്തു. കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി മുഖ്യ പ്രഭാഷണം നടത്തി. എൻ.ഐ.സി പ്രിൻസിപ്പൽ സലിം മന്നാനി, കലാ നികേതൻ സെക്രട്ടറി നാസർ, പഞ്ചായത്ത് അംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, ജാഗ്രതാ സമിതി ഭാരവാഹികളായ മണ്ണിൽ അഷ്റഫ്, കടവിളാകം നിസാം, സഞ്ജു, ഇമാമുദ്ദീൻ, മുജീബ്, അസീം, സവാദ്, ഷജീർ ജൻമിമുക്ക്, സിയാം, നൈസാം,കുന്നിൽ പ്രവീൺ, ഷാനി, സഫീർ ചാന്നാങ്കര, തൻസീർ, സനദ്, നുജൂം, റിയാസ്, ഭരത്, ബിനീഷ്,കടവിളാകം സമദ്, കബീർ ആലായി, ഷജിൻ പുത്തൻതോപ്പ് എന്നിവർ പ്രസംഗിച്ചു.


