spot_imgspot_imgspot_img

97-ാമത് ഓസ്‌കര്‍ അവാർഡുകൾ പ്രഖ്യാപിച്ചു

Date:

ലോസ് ആഞ്ചലസ്: 97-ാമത് ഓസ്‌കര്‍ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. അനോറയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ഷോൺ ബേക്കർ കരസ്ഥമാക്കി. അനോറയാണ് മികച്ച ചിത്രം.

അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. മികച്ച ചിത്രം, മികച്ച നടി, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. മികച്ച വിദേശ ചിത്രം ഐ ആം സ്റ്റില്‍ ഹീയര്‍ ആണ്. മികച്ച ഛായഗ്രഹണത്തിനുള്ള പുരസ്‌കാരം ലോല്‍ ക്രൗളിക്ക് ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലൂടെ ലഭിച്ചു.

അനിമേറ്റഡ് ഷോർട്ട്ഫിലിം വിഭാഗത്തിൽ ഇൻ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്കാരം നേടിയത്. ദ് സബ്സ്റ്റൻസ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തിൽ അവാർഡ് ലഭിച്ചു. മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഐ ആം നോട്ട് റോബോട്ട് സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററിയായി ‘നോ അദര്‍ ലാന്‍ഡ്‌’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഐയാം സ്റ്റിൽ ഹിയര്‍.

മികച്ച വിഷ്വല്‍ ഇഫക്ട്സ്
ഡ്യൂണ്‍ പാര്‍ട്ട് 2

മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര

മികച്ച ഗാനം
‘എല്‍ മാല്‍’ – എമിലിയ പെരെസ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍
വിക്കെഡ്

മികച്ച വസ്ത്രാലങ്കാരം
വിക്കെഡ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp