spot_imgspot_imgspot_img

നിവേദനം നൽകി

Date:

നെടുമങ്ങാട്: ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് ഭാരവാഹികൾ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും, ഓ പി സമയം കഴിഞ്ഞാൽ ചെറിയ രോഗത്തിന് പോലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും, ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും, ആശുപത്രിയിലെ തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമെന്നും, ആശുപത്രിയിലെ ലിഫ്റ്റിന്റെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകിയത്.

ഭാരവാഹികളായ കെ സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, ഇല്യാസ് പത്താംകല്ല്, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് പ്രസന്നൻ,വഞ്ചുവം ഷറഫ്, വെമ്പിൽ സജി,പുലിപ്പാറ യൂസഫ്, അഭിഷേക് തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു ഈ വിഷയങ്ങൾക്ക് ഉടൻ നടപടി സ്വീകരിക്കുമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...

എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിച്ച് എന്‍.എസ് മാധവന്‍; 75 സീറ്റ്് കിട്ടുമെന്ന് പ്രവചനം; ജില്ല തിരിച്ചുള്ള സീറ്റുകളും പ്രവചിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് മൂന്നാമതും കേരളം ഭരിക്കുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍....

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ മരണം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ...

ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു....
Telegram
WhatsApp