spot_imgspot_img

പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

Date:

spot_img

കൊല്ലം: പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കൊല്ലത്താണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസ് പറയുന്നത്.

ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണിയാപുരം ഉപജില്ല ഇഫ്താർ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: ജില്ലയിൽ നിലവിലുള്ള അറബിക് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുവാൻ വേണ്ട...

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക്...

ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി കേരള പൊലീസ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു....

കഠിനമായ ചൂട്: എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്...
Telegram
WhatsApp