spot_imgspot_img

മംഗലപുരത്ത് ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിന് എസ് ഐ അടങ്ങുന്ന പോലീസ് സംഘത്തിൻ്റെ ക്രൂര മർദ്ദനം

Date:

തിരുവനന്തപുരം: ഉത്സവ ഘോഷയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം.
മുരുക്കുംപുഴ സ്വദേശി ഷിബു (38) നെയാണ് മംഗലപുരം എസ് ഐ വിപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസി ക്യാമറ ദൃശ്യവും പുറത്തുവന്നു. മക്കളുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഷിബുവിനെ പോലീസ് മർദ്ദിച്ചത്.
ഇക്കഴിഞ്ഞ എട്ടിന് ശനിയാഴ്ച രാത്രി 11 മണിയോടെ ഘോഷയാത്ര കഴിഞ്ഞ് കുട്ടികൾക്ക് കരിമ്പ് വാങ്ങാൻ പോയപ്പോൾ ആയിരുന്നു മർദ്ദനം. എന്നാൽ ഒരു പെറ്റി കേസിൽ പോലും പ്രതിയല്ലാത്ത തന്നെ എന്തിനാണ് മർദ്ദിച്ചതെന്ന് ഷിബുവിന് അറിയില്ല. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇപ്പോൾ ഷിബു ഗവർമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മർദ്ദനത്തിൽ പരിക്കേറ്റ ഷിബുവിന് ഇപ്പോൾ മറ്റൊരാളുടെ  സഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയാണ്. തന്നെ മർദ്ദിച്ച ഉദ്യോഗസ്ഥനെതിരെ നിയമപരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്കും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ തിരുവനന്തപുരം ഭാരവാഹികൾ

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ 2025...

കേരളത്തിലെ ആദ്യ എഐ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ആംബുലന്‍സുമായി കിംസ്ഹെല്‍ത്ത്

തിരുവനന്തപുരം: രോഗീ പരിചരണത്തില്‍ പുതിയ അധ്യായം കുറിച്ച്, അതിനൂതന സംവിധാനങ്ങളോടുകൂടിയ എഐ...

തിരുവനന്തപുരം ആറ്റിങ്ങലിൽ പാർസൽ ലോറി മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പാർസൽ ലോറി മറിഞ്ഞ് അപകടം. ദേശീയപാതയിൽ കോരാണിക്ക്...

കേരളത്തിൽ 9 നദികളിൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ...
Telegram
WhatsApp