spot_imgspot_img

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

Date:

spot_img

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടം: തീരദേശ പാതയിൽ സെൻ്റ് ആൻഡ്രൂസിൽ വാഹനാപകടം കാൽ നടയാത്രക്കാരൻ ഓട്ടോ...

പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം...

പോലീസ് സബ് ഇൻസ്പെക്ടർ മരിച്ചനിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

കവി കാരേറ്റ് രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം; റിട്ടേർഡ് അധ്യാപകനും കവിയുമായിരുന്ന വെഞ്ഞാറമൂട് ദാനികയിൽ കരേറ്റ് രാജേന്ദ്രൻ (90)...
Telegram
WhatsApp