spot_imgspot_img

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

Date:

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ഞായറാഴ്ചയാണ് ഗവർണ്ണർ ദ്രൗപതി മുർമ്മു വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ചത്. നിയമം നടപ്പാക്കുന്നതിന് ചട്ടങ്ങൾ ഉടൻ രൂപീകരിക്കും. നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമം പ്രാബല്യത്തിൽ ആക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം.

വഖഫ് നിയമഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഈ മാസം 16നു സുപ്രീം കോടതി പരിഗണിക്കും. 12ലധികം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. അതിനിടെ നിയമം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജികളിൽ കേന്ദ്രം തടസ്സം ഹർജി ഫയൽ ചെയ്തു. കേന്ദ്രത്തിൻ്റെ ഭാഗം കേൾക്കാതെ നിയമത്തിന് എതിരായ ഹർജികളിൽ ഉത്തരവ് ഇടരുത് എന്നാണ് തടസ ഹർജിയിലെ പ്രധാന ആവശ്യം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി....

അര്‍ധരാത്രിയിൽ പരിശോധന; പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ

മലപ്പുറം: പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ. തന്റെ വീട്ടിൽ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ ഭീഷണി; രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ ഭീഷണിക്കെതിരെ രൂക്ഷ...

ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസ്; അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി

എറണാകുളം: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ വിചാരണക്കോടതിയുടെ ഇടപെടൽ....
Telegram
WhatsApp