
തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ ലക്കിടി പള്ളിപ്പറമ്പിൽ മനോജിന്റെ മകൻ വിശ്വജിത്ത് (12) ആണ് മരിച്ചത്. അച്ഛന്റെ നാടായ പുതുശ്ശേരിയിൽ പഠിക്കുകയായിരുന്നു വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് ലക്കിടിയിൽ അമ്മവീട്ടിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അയൽക്കാർക്കും സുഹൃത്തുക്കൾക്കും ഒപ്പം കുട്ടി പുഴയിൽ കുളിക്കാൻ എത്തി. സുഹിർത്തുക്കളുമായി കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം ഒഴുക്കിൽപ്പെട്ട രണ്ടു സുഹൃത്തുക്കളെ വിശ്വജിത്ത് രക്ഷിച്ച പുഴയിൽ ഉണ്ടായിരുന്ന പാറയിൽ എത്തിച്ചു. പിന്നാലെയാണ് വിശ്വജിത്തും ഒഴുക്കിൽപ്പെട്ടത്.
കുട്ടികൾക്ക് ഒപ്പം ഉണ്ടായിരുന്നവർ മൂന്ന്പേരെയും രക്ഷിക്കാൻ ശ്രമിച്ചു എങ്കിലും വിശ്വജിത്ത് ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഗായത്രി പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. റെഗുലേറ്ററിന്റെ ഷട്ടറുകളും തുറന്ന് വെച്ചതാണ് ഒഴുക്ക് ഉണ്ടാകാൻ കാരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.


