spot_imgspot_img

ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ

Date:

തിരുവനന്തപുരം: ദുരിതപൊഴിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. ജീവിതവും ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങൾ. ആകെ ഉപജീവനമാർഗമായ മീൻപിടുത്തം മുടങ്ങിയിട്ട് ദിവസങ്ങൾ ആയിരിക്കുകയാണ്. പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. 10000 ലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ മുതലപ്പൊഴി ഹാർബറിനെ ആശ്രയിച്ച് ജീവിക്കുന്നത്. എന്നാൽ ഇവർ ഇപ്പോൾ നിലയില്ല കയത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.

മുതലപ്പൊഴി അഴിമുഖത്തെ മണൽ മാറ്റുന്ന പ്രക്രിയ യഥാ സമയങ്ങളിൽ നടത്താത്തിനെ തുടർന്ന് അഴിമുഖം മണൽ മൂടി മത്സ്യബന്ധനം പൂർണമായും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി മത്സ്യബന്ധനം നിലച്ചതോടെ ആയിരക്കണക്കിന് മത്സ്യ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലേക്ക് എത്തി നിൽക്കുന്ന അവസ്ഥയാണ്.

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽ ഈ പ്രശ്നം പെട്ടെന്ന് പൊങ്ങി വന്നതല്ല. പണ്ട് തൊട്ടേ മൺസൂൺ കാലമാകുമ്പോൾ വെള്ളം പൊങ്ങി വള്ളം മറിഞ്ഞ് അപകടങ്ങൾ നിരവധി ആയിരുന്നു ഇവിടെ നടന്നിട്ടുള്ളത്. നിരവധിപേർക്ക് പരിക്കേൽക്കുകയും മരണം തന്നെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെയും ഇവർ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരെയും ഉന്നത അധികാരികളെയും സമീപിക്കുന്നത് പതിവായിരുന്നു. പക്ഷേ അപ്പോഴൊക്കെയും ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്നുറപ്പു നൽകി മത്സ്യത്തൊഴിലാളികളെ തിരിച്ചയക്കുകയും പതിവായിരുന്നു. എന്നാൽ ശാശ്വതമായ നടപടി കൈക്കൊള്ളാൻ ഇവരാരും മുതിർന്നില്ല. പോകേ പോകെ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയും നിലവിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തി നിൽക്കുകയും ചെയ്തിരിക്കുകയാണ്.

ഓരോ പ്രതിഷേധങ്ങൾ നടക്കുമ്പോഴും സുന്ദരമായ വാഗ്ദാനങ്ങൾ നൽകി മത്സ്യതൊഴിലാളികളെ പറ്റിക്കുന്ന അവസ്ഥയാണ് അധികൃതർ കൈ കൊണ്ടത്. നിലവിൽ മുതലപ്പൊഴി അഴിമുഖത്ത് പൂർണമായും മണൽതിട്ട രൂപപ്പെട്ടു കഴിഞ്ഞു. ഡ്രഡ്ജിംഗ് പ്രവർത്തികൾ തുടരുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഡ്രഡ്‌ജിംഗ് തുടങ്ങുമ്പോൾ തന്നെ നിലവിലെ ഡ്രജ്ജർ ഉപയോഗിച്ചുള്ള മണൽമാറ്റൽ വെറുതെയാണെന്നും ഇത് പ്രതിക്ഷേധക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രമാണെന്നും തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞിരുന്നു.

കടലിലെ വേലിയേറ്റ ഇറക്ക നേരങ്ങളെ ആശ്രയിച്ചാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിലൊക്കെ വള്ളങ്ങളുമായി കടലിലേക്ക് പോയിരുന്നത്. പക്ഷെ അതും കഴിഞ്ഞ ഏതാനം ദിവസങ്ങളായി നിശ്ചലമായി. കടലിൽ വള്ളമിറക്കാൻ അഴിമുഖത്ത് കുറഞ്ഞത് 90 മീറ്റർ വീതിയും ആറ് മീറ്റർ ആഴവുമാണ് വേണ്ടത്. അഴിമുഖത്ത് 2 ലക്ഷം ക്യൂബിക് മീറ്റർ അധികം മണൽ അടിഞ്ഞിട്ടുണ്ടെന്നാണ് ആദ്യം ബന്ധപ്പെട്ടവർ പറഞ്ഞിരുന്നതെങ്കിൽ അതിപ്പോൾ 4ഉം 5ഉം ക്യൂബിക് മീറ്ററായി ഉയർന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സമയബന്ധിതമായി മണൽ നീക്കം ചെയ്യാത്തതിനെ തുടർന്ന് അഴിമുഖം വിഴുങ്ങിയത് നിരവധി മത്സ്യതൊഴിലാളികളുടെ ജീവനാണ്.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ആയിരുന്ന പ്രദേശം, അതായത് മീൻ പിടിക്കാൻ അവർ വള്ളവും കൊണ്ട് പോവുകയും വരികയും ചെയ്തിരുന്ന വഴി ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രം പോലെ മാറിയിരിക്കുകയാണ്. കടലിലേക്ക് വള്ളവും കൊണ്ട് പോകുന്ന വഴി വിനോദസഞ്ചാരികൾക്ക് ഇപ്പോൾ വന്നു പോകാൻ പറ്റുന്ന വഴിയായി മാറി.

സ്ഥിതികൾ ഇത്രയും ഗുരുതരമായിട്ടും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്. വൻ സംവിധാനങ്ങളുള്ള ഡ്രജ്ജർ എത്തിച്ച് എത്രയും വേഗം മണൽ മാറ്റാൻ ബന്ധപെട്ടവർ കരാർ കാരന് നിർദ്ദേശം നൽകിയതായും മറ്റും പറയുന്നുണ്ടെങ്കിലും ഇതിനൊന്നും ഒരു വൃക്തതയില്ലന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.

അഴിമുഖത്ത് മണൽതിട്ട രൂപപ്പെടുമെന്നും ഇതിനെ മനസിലാക്കി സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ട് കൊണ്ട് ബന്ധപ്പെട്ട വിഭാഗത്തിനും വകുപ്പ് മന്ത്രി സജി ചെറിയാനും നിരവധി നിവേദനങ്ങൾ നല്കിയിരുന്നു. നിവേദനങ്ങൾ കൊടുത്തിട്ടും ഫലം കാണാതെ വന്നതോടെ ഒട്ടനവധി സമരങ്ങളും മുതലപൊഴി ഹാർബറിൽ നടന്നു.

ഓരോ അപകടങ്ങളും അപകട മരണങ്ങളും നടക്കുമ്പോഴും സർക്കാർ തങ്ങളെ ബുദ്ധിപരമായി പറ്റിക്കുകയായിരുന്നു എന്നും നിലവിൽ അഴിമുഖം അടയേണ്ട അവസ്ഥ ഉണ്ടാക്കി ആയിരങ്ങളെ സർക്കാർ പട്ടിണിയിലാക്കിയെന്നും മത്സ്യ തൊഴിലാളികൾ പറയുന്നു.

ഗുരുതരമായ അവസ്ഥയിലെത്തിയ മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടനവധി പ്രതിഷേധങ്ങളാണ് നടന്നത്. അഴിമുഖത്ത് തെങ്ങ് തൈനട്ടും , കഞ്ഞി വെച്ചും അതെ പോലെ ഹാർബർ ഓഫീസ് താഴിട്ട് പൂട്ടി റീത്തും വെച്ചും വിവിധ സംഘടനകൾ പ്രതിഷേധിച്ചു.

എന്തായാലും വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് മത്സ്യതൊഴിലാളികളും മറ്റ് വിവിധ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ സംഘടനകളും. മുതലപ്പൊഴി അഴിമുഖത്ത് മണൽ മുടി മത്സ്യതൊഴിലാളികളുടെ അന്നം മുട്ടിച്ച അധികാരികൾക്കെതിരെ സി ഐ ടി യു പ്രതിഷേധവുമായി രംഗത്തെത്തി.

വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്ന മുദ്രാവാക്കുമാണ് പ്രധിഷേധത്തിലുടനീളം കേട്ടത്. മുതലപ്പൊഴി പാലത്തിന് മുകളിൽ നിന്നും പ്രധിഷേധ ജാഥയായി എത്തിയ സി ഐ ടിയു തൊഴിലാളികളെ പോലീസ് ഹാർബർ ഓഫീസിന് മുന്നിൽ നടന്നു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...

തിരുവനന്തപുരത്ത് പതിമൂന്നുകാരനോട് മുത്തച്ഛന്റെ ക്രൂരത; മരത്തിൽ കെട്ടിയിട്ട് തടി കൊണ്ട് പൊതിരെ തല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട്...
Telegram
WhatsApp