
തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം മാതാവ് ഗീതയുടെയും പിതാവ് സുരേഷിന്റെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി കഴിയുകയായിരുന്നു ഇരുവരും. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു.
മകൻ ചെയ്ത തെറ്റിൽ മനംനൊന്തും നാണക്കേടു കൊണ്ടും ആണ് ക്ഷേത്രദർശനം നടത്തിയതെന്നാണ് ഇവർ പറയുന്നത്. നിലവിൽ ഇവർ ഈ കേസിൽ പ്രതികളല്ല.മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.


