
ഡൽഹി: ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു എന്നാണ് റിപ്പോർട്ട്. പഞ്ചാബ് , അമൃതസർ, ഹരിയാന,രാജസ്ഥാൻ എന്നിവടങ്ങളിലും നേരത്തെ അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക പേജ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
വാതില്‍ തുറക്കരുതെന്നും വിളക്കുകള്‍ തെളിക്കരുതെന്നുമാണ് നിര്‍ദേശം. പാകിസ്ഥാനിൽ നിന്നും ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് ജങ്ങൾക്ക് മുന്നറിയിപ്പായാണ് എയർ സൈറൺ മുഴങ്ങിയത്.
അതിര്‍ത്തി ജില്ലകളിലെ അടിയന്തര സേവനങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്യും. ആശുപത്രികള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവ പരിശോധിക്കും. ഭക്ഷണത്തിന്റെയും അടിയന്തര സേവനങ്ങളുടെയും ലഭ്യത പരിശോധിക്കും. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി ഒഴിവാക്കാനും നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാളെ വരെ ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. പത്താന്‍കോട്ടും രജൗരിയിലുമുള്‍പ്പെടെ ചാവേര്‍ ആക്രമണമുണ്ടായെന്നത് ആര്‍മി തള്ളി.


