spot_imgspot_imgspot_img

തീവ്രവാദം തുടച്ചുനീക്കി അതിർത്തിയിലെ വെല്ലുവിളികളവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക്‌ ഐ എൻ എൽ പിന്തുണ

Date:

തിരുവനന്തപുരം: രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള തീവ്രവാദപ്രവർത്തനങ്ങളെ തുടച്ചുനീക്കാനും അതിർത്തിയിലെ വെല്ലുവിളികളെ അവസാനിപ്പിക്കാനുമുള്ള കേന്ദ്രസർക്കാർ നടപടികൾക്ക്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വെള്ളവും വളവും നൽകുന്ന പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂയെന്നും അതിനുള്ള കേന്ദ്രനടപടികൾക്ക് പിന്തുണനൽകേണ്ടത് രാജ്യത്തെ പൗരന്മാരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ എൻ എൽ തിരുവനന്തപുരം മേഖലാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ എം ബഷറുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സബീർ തൊളികുഴി, ജില്ലാ ട്രഷറര്‍ ഹിദായത്ത് ബീമാപ്പള്ളി, മുൻ ജില്ലാ ജനറൽ സെക്രട്ടറി ബുഹാരി മന്നാനി, ജില്ലാ സെക്രട്ടറി നസീർ തോളിക്കോട്, നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സജീദ് പാലത്തിങ്കര, വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറി നജുമുന്നിസ, ജില്ലാ സെക്രട്ടറി വി എസ് സുമ, നാഷണൽ ദളിത്‌ ലീഗ് ചെയർമാൻ അജിത്ത് കാച്ചാണി, താജ്ജുദ്ദീൻ ബീമാപ്പള്ളി, മൊഹമ്മദ്‌ സജിൽ, നെടുമങ്ങാട് അബ്ദുൽ സമദ്, നിസാർ കുരിശ്ശടിമുക്ക് തുടങ്ങിയവർ സംസാരിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp