
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അരിവാരിക്കുഴി സ്വദേശി നബീൽ(46) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അടച്ചിട്ട വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് നബീലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു നബീൽ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി സഹോദരിയുടെ ചികിത്സയ്ക്കായി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുകയാണ്. കുറച്ച് ദിവസം മുൻപ് വരെ യുവാവിനെ പുറത്ത് വെച്ച് കണ്ടിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നബീലിന് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും അയൽവാസികൾ പറയുന്നു.


