spot_imgspot_imgspot_img

ബെവ്കോ ഗോഡൗണിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

Date:

തിരുവല്ല: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർ‌ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തും. ജവാൻ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്.

അപകടത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. എഴുപതിനായിരം കെയിസ് മദ്യമാണ് അഗ്നിബാധയിൽ കത്തി നശിച്ചത്. 10 കോടിയുടെ നഷ്ടമെന്നാണ് പ്രഥമിക വിലയിരുത്തലെന്നാണ് ബെവ്കോ എംഡി ഹർഷിത ആട്ടെല്ലൂരി പറഞ്ഞത്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന മദ്യമാണ് തീപിടിത്തത്തിൽ നശിച്ചത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിത്ത പശ്ചാത്തലത്തിൽ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകുമെന്നും എംഡി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp