
തിരുവനന്തപുരം: മൂക്ക് പൊത്താതെ കുറക്കോടിനും, മംഗലപുരത്തിനുമിടയിലുള്ള സർവീസ് റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. ദിനംപ്രതി ഇവിടെ കോഴി മാലിന്യം തള്ളുന്നത് വർധിച്ചുവരികയാണ്.
ഇതേത്തുടർന്ന് രൂക്ഷമാണ് ദുർഗന്ധമാണ് ഈ പ്രദേശത്ത് നിന്ന് വമിക്കുന്നത്. കൂടാതെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കണിയാപുരം മുതൽ മംഗലപുരം വരെയുള്ള ദേശിയ പാതയുടെ വശങ്ങളിലാണ് നിരന്തരമായി മാലിന്യം തള്ളുന്നത്.
നിരവധി തവണ ഇതിനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് മാലിന്യങ്ങൾ കൊണ്ട് തള്ളുന്നവർക്ക് കൂടുതൽ പ്രോത്സാഹനമാകുകയാണെന്നാണ് സാമൂഹ്യ പ്രവൃത്തകർ പറയുന്നത്. സംഭവത്തിൽ ഉന്നതതലത്തിലുള്ള ഇടപെടൽ ആവശ്യമാണന്നാണ് ഇവർ പറയുന്നത്.


