spot_imgspot_imgspot_img

കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി 30 പുതിയ ക്യാമറകൾ സ്ഥാപിച്ചു

Date:

മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ കടുവയെ പിടിക്കാൻ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. തിരച്ചിൽ പുരോഗതി സംബന്ധിച്ച് മന്ത്രി എകെ ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. തിരച്ചിലിനായി പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിന്നുമുള്ള 30 ക്യാമറകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ട്.

നേരത്തെ 50 ക്യാമറകൾ സ്ഥാപിച്ചിരുന്നു. തെർമൽ ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചും തിരച്ചിൽ നടത്തി വരുന്നുണ്ട്. 10 ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആർ ആർ ടി അംഗങ്ങളുടെ മൊബൈലിൽ കാണാവുന്ന രീതിയിലാണ് ലൈവ് ക്യാമറകൾ ക്രമീകരിചിച്ചിട്ടുള്ളത്. വയനാട്, നിലമ്പൂർ സൗത്ത്, നോർത്ത് ആർ ആർ ടിയാണ് കാളികാവിൽ സേവനത്തിലുള്ളത്. കടുവയ്ക്കായി രണ്ട് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp