
തിരുവനന്തപുരം: വീട്ടിൽ രഹസ്യ അറ നിർമിച്ച് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. രഹസ്യ അറയില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തിൽ ചാക്ക സ്വദേശിയായ അനീഫ് ഖാൻ പിടിയിലായത്. പരിശോധനയിൽ എം ഡി എം എ അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തി.


