spot_imgspot_imgspot_img

കാലവർഷം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ കണ്ണൂര്‍ ജില്ലയില്‍

Date:

കണ്ണൂർ: ചക്രവാതച്ചുഴിയും കാലവര്‍ഷവും ഒന്നിച്ചു വന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള വര്‍ഷപാത കണക്കിലാണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തതായി കാണിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്.

എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. വര്‍ഷപാത ശതമാന വ്യതിയാനം 271. മെയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ജില്ലയില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ വര്‍ദ്ധനവ് ഇനിയും ഉണ്ടായേക്കും.

കോട്ടയം ജില്ലയില്‍ 757.5 മില്ലീമീറ്റര്‍ മഴ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെ പെയ്തു. എന്നാല്‍ വ്യതിയാനം 95 ശതമാനം മാത്രമാണ്. കോഴിക്കോട് ജില്ലയില്‍ സാധാരണ വര്‍ഷപാതം 284 ആയിരിക്കെ ഇതുവരെ 730.4 മില്ലിമീറ്റര്‍ മഴ പെയ്തു. വര്‍ഷപാത ശതമാന വ്യതിയാനം 157 ശതമാനം. വരും ദിവസങ്ങളില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp