spot_imgspot_imgspot_img

അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ‘കുഞ്ഞൂസ് കാർഡ്’

Date:

തിരുവനന്തപുരം: അങ്കണവാടി പ്രീസ്‌കൂൾ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ് കാർഡ്’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. കുട്ടികളുടെ വികാസ മേഖലകൾ ഉൾപ്പെടുത്തികൊണ്ട് ജെൻഡർ ന്യൂട്രൽ ആയ കാർഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. ഒരു കുഞ്ഞിനെ അമ്മ മാത്രമല്ല അറിയേണ്ടത്. കുടുംബത്തിൽ കുഞ്ഞുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും കുഞ്ഞിന്റെ വളർച്ചയിൽ വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അത് ഉൾക്കൊണ്ടാണ് പുതിയ അസ്സസ്മെന്റ് കാർഡ് പുറത്തിറക്കിയത്. കുട്ടികളുടെ വിവിധ വികാസ മേഖലകളായ ശാരീരിക ചാലക വികാസം, വൈജ്ഞാനിക വികാസം, ഭാഷാ വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മക-സർഗാത്മക വികാസം, ജീവിത നൈപുണ്യ വികാസം എന്നിവ ഉൾപ്പെടുന്ന ആകർഷകമായ കാർഡ് ആണ് പുറത്തിറക്കിയത്.

ഇത്തരമൊരു കാർഡ് പുറത്തിറക്കുന്നതിന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ജീവിത നൈപുണ്യ വികാസം കുട്ടിയുടെ വികാസത്തിന് പ്രസക്തമായതിനാൽ പ്രായാനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വളർച്ച വ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയ വികാസം തിരിച്ചറിയണം എന്നതിനാൽ ആരോഗ്യം എന്ന തലക്കെട്ടിൽ സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ ചേർത്തിട്ടുണ്ട്. ദന്താരോഗ്യം കുട്ടികളുടെ സമഗ്ര വികാസത്തിൽ വളരെ ഗൗരവമായ പങ്കുവഹിക്കുന്നു എന്നതിനാൽ അത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

നാലു ക്വാർട്ടറുകളിലായി ഇ സി സി ഇ ദിനത്തിൽ കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാൽ ഉയരവും തൂക്കവും നാലു തവണയായി കാർഡിൽ രേഖപ്പെടുത്താനാകും. കുട്ടികളെ സംബന്ധിക്കുന്ന അലർജി, കുത്തിവെപ്പിന്റെ വിവരങ്ങൾ, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അധികമായി ചേർത്തിട്ടുണ്ട്.

അങ്കണവാടി പ്രവർത്തകരുടെ വിലയിരുത്തൽ മൂന്ന് നിറങ്ങളിലുള്ള ബബിളുകൾ ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവർത്തനങ്ങൾ എങ്കിൽ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കിൽ മഞ്ഞ, സാധിക്കുന്നില്ല എങ്കിൽ ചുവപ്പ് എന്നിവയാണ് ബബിളുകൾ. കുഞ്ഞിന് ഏതെങ്കിലും പ്രവർത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനവും നൽകാം എന്നതാണ് കാർഡിന്റെ സവിശേഷത. ഈ തിരിച്ചറിവ് അങ്കണവാടി പ്രവർത്തകർക്കും രക്ഷകർത്താക്കൾക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ മുൻകൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം ഈ വിവരങ്ങൾ തുടർപിന്തുണയ്ക്കായി ആരോഗ്യ വകുപ്പിന് കൈമാറും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp