spot_imgspot_imgspot_img

ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ ഇന്ത്യക്ക് സ്വർണ്ണം

Date:

തിരുവനന്തപുരം: പാരിസിൽ വച്ച് നടക്കുന്ന ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടി കേരളത്തിൽ നിന്നുള്ള മുഹമ്മദ് ബാസിൽ. 100 m – t47 വിഭാഗത്തിൽ 11.06 സെക്കൻ്റ് കൊണ്ട് ഫിനിഷ് ചെയ്താണ് ബാസിൽ സ്വർണ്ണം നേടിയത്. പൊന്നാനിക്കാരനായ ബാസിൽ കഴിഞ്ഞ ഒരു വർഷമായി സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള LNCPE ക്യാപസ്സിൽ ഹൈ പെർഫോമൻസ് കോച്ച് ശ്രീനിവാസൻ്റെ കീഴിൽ പരിശീലനത്തിലാണ്.

ഡൽഹിയിൽ വച്ചുനടന്ന ഖേലോ ഇന്ത്യാ പാര ഗെയിംസ്സിലും ബാസിൽ സ്വർണ്ണം നേടിയിരുന്നു. ഈ അടുത്ത് ദക്ഷിണ കൊറിയയിൽ വച്ച് നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നേടിയ 5 മെഡലുകൾക്കൊപ്പം ബാസിലിൻ്റെ മെഡൽ കൂടിയാകുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പരിശീലനകേന്ദ്രമായി സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ LNCPE തിരുവനന്തപുരം സെൻ്റർ മാറുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp